HomeInternationalകനത്ത മൂടൽ മഞ്ഞ്, അലാസ്‌കയിൽ ചാര്‍ട്ടേട് വിമാനം തകർന്ന് വീണു; എട്ട് പേർക്ക് ദാരുണാന്ത്യം

കനത്ത മൂടൽ മഞ്ഞ്, അലാസ്‌കയിൽ ചാര്‍ട്ടേട് വിമാനം തകർന്ന് വീണു; എട്ട് പേർക്ക് ദാരുണാന്ത്യം

spot_img

ജുനോവ്: അമേരിക്കയിലെ അലാസ്‌കയില്‍ കനത്ത മൂടല്‍ മഞ്ഞില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചാര്‍ട്ടേട് വിമാനം തകര്‍ന്ന് വീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എട്ടുപേര്‍ക്കും ജീവന്‍ നഷ്ടമായി. ലാന്‍ഡ് ചെയ്യുന്നതിനെ വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി അതികൃതര്‍ അറിയിച്ചു. ‘സെക്യൂരിറ്റി ഏവിയേഷന്‍’ കമ്പനിയുടെ ഡബിള്‍ എഞ്ചിന്‍ ‘സെസ്‌ന 441 എന്ന ചാര്‍ട്ടേട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് കാരണം പൈലറ്റുമാര്‍ക്ക് റണ്‍വേ നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല.

കനത്ത മൂടൽമഞ്ഞിൽ പൈലറ്റുമാരുടെ വിസിബിലിറ്റി സീറോ ആയതോടെ എയര്‍സ്ട്രിപ്പ് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഉപകരണങ്ങളിൽ നിന്നുള്ള മുന്നറിയിപ്പും വിവരങ്ങളും അടിസ്ഥാനമാക്കിയതാണ് ലാന്‍ഡിങിന് ശ്രമിച്ചത്. കാഴ്ചപരിധി തീരെ കുറവായതിനാല്‍ ആദ്യത്തെ ലാന്‍ഡിംഗ് ശ്രമം പൈലറ്റുമാര്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ, റണ്‍വേയില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പര്‍വതനിരകള്‍ക്ക് സമീപം തകര്‍ന്നു വീഴുകയുമായിരുന്നു.

രണ്ട് പൈലറ്റുമാരും, യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാരുടെ രണ്ട് ജീവനക്കാരും, നാല് കോണ്‍ട്രാക്ടര്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!