HomeCommunityരാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ഒഐസിസി കുവൈത്ത് ആചരിച്ചു

രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ഒഐസിസി കുവൈത്ത് ആചരിച്ചു

spot_img

കുവൈത്ത് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ഒഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റി ഗൂഗിൾ മീറ്റിലൂടെ ആചരിച്ചു. രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.

ആധുനിക ഇന്ത്യയുടെ വിപ്ലവകരമായ നേട്ടങ്ങൾക്ക് അടിത്തറ പാകിയ നേതാവായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് വർഗീസ് പുതുക്കുളങ്ങര പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിൽ രാജീവ് ഗാന്ധി സ്വീകരിച്ച നിലപാടുകൾ ചരിത്രരേഖകളിൽ എന്നും രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാല, വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറിമാരായ ഷംസുദ്ദീൻ ടി.കെ., നിബു ജേക്കബ്, ഏലിയാസ് പൊതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി, സെക്രട്ടറിമാരായ റെജി കോരത്ത്, സുഭാഷ് പി. നായർ, ജില്ലാ പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്, റോയ് എബ്രഹാം, എബി അത്തിക്കയം, എ.ഐ. കുര്യൻ, സി.എസ്. ബത്താർ, ബൈജു പോൾ, ശിവദാസൻ പിലാക്കാട്, സുരേന്ദ്രൻ മുങ്ങത്ത്, സെക്രട്ടറി ജിജു പോൾ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ജനറൽ സെക്രട്ടറി എം. എ. നിസാം സ്വാഗതവും ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് യോഗം സമാപിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!