HomeGULFറോഡിൽ ഗതാഗതതടസ്സമുണ്ടാക്കിയാൽ പിഴ; ഡ്രൈവർമാർക്ക് കർശന നിർദ്ദേശവുമായി കുവൈത്ത് ട്രാഫിക് വിഭാഗം

റോഡിൽ ഗതാഗതതടസ്സമുണ്ടാക്കിയാൽ പിഴ; ഡ്രൈവർമാർക്ക് കർശന നിർദ്ദേശവുമായി കുവൈത്ത് ട്രാഫിക് വിഭാഗം

spot_img

കുവൈത്ത് സിറ്റി: റോഡുകളിലുണ്ടാകുന്ന ചെറിയ വാഹനാപകടങ്ങളെത്തുടർന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. പരിക്കുകളില്ലാത്ത ചെറിയ അപകടങ്ങൾ നടന്നാൽ പട്രോൾ വരുന്നത് വരെ റോഡിന് നടുവിൽ വാഹനം നിർത്തിയിടുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുള്ള അബു ഹസ്സൻ ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അപകടം നടന്നാൽ ഉടൻ വാഹനം മാറ്റുക. പരിക്കുകളോ ഗുരുതരമായ നാശനഷ്ടങ്ങളോ ഇല്ലാത്ത അപകടമാണെങ്കിൽ, വാഹനങ്ങൾ ഉടൻ തന്നെ റോഡിന്റെ വലതുവശത്തുള്ള എമർജൻസി ലൈനിലേക്ക് മാറ്റണം. പട്രോൾ വരുന്നത് കാത്ത് റോഡിന് നടുവിൽ വാഹനം നിർത്തിയിടുന്നത് ഗതാഗതം തടസ്സപ്പെടുത്തിയതിനുള്ള നിയമനടപടികൾക്കും പിഴയ്ക്കും കാരണമാകും. അപകടസ്ഥലത്ത് ഉദ്യോഗസ്ഥരെ കാത്തുനിൽക്കേണ്ടതില്ല. പകരം, രണ്ട് കക്ഷികളും സംസാരിച്ച് ധാരണയിലെത്തിയ ശേഷം തങ്ങളുടെ യാത്രാദിശയിലുള്ള വലതുവശത്തെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നിയമനടപടികൾ പൂർത്തിയാക്കാവുന്നതാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!