HomeGULFകുവൈറ്റ് പ്രധാനമന്ത്രി ഷുവൈഖ് തുറമുഖം സന്ദർശിച്ചു; സുഗമമായ ചരക്ക് നീക്കം ഉറപ്പാക്കാൻ നിർദ്ദേശം

കുവൈറ്റ് പ്രധാനമന്ത്രി ഷുവൈഖ് തുറമുഖം സന്ദർശിച്ചു; സുഗമമായ ചരക്ക് നീക്കം ഉറപ്പാക്കാൻ നിർദ്ദേശം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രമുഖ തുറമുഖമായ ഷുവൈഖ് പോർട്ടിൽ കുവൈറ്റ് പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് മിന്നൽ പരിശോധന നടത്തി. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, കുവൈറ്റ് പോർട്ട്‌സ് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഖാലിദ് സലേം അബ്ദുൽ അസീസ് അൽ സബാഹ് എന്നിവരും പ്രധാനമന്ത്രിയെ സന്ദർശന വേളയിൽ അനുഗമിച്ചു.

തുറമുഖത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനുമായാണ് അദ്ദേഹം എത്തിയത്.കണ്ടെയ്‌നർ ഏരിയയിലെ പ്രവർത്തന രീതികൾ, വിവിധ ഡോക്കുകളിലെ ലോഡിംഗ്-അൺലോഡിംഗ് പ്രക്രിയകൾ എന്നിവയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. വിദേശത്തുനിന്നുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനും അവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.

ചരക്ക് നീക്കം സുഗമമാക്കുന്നതിലൂടെ രാജ്യത്തെ വിപണിയിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.തുറമുഖത്ത് സേവനമനുഷ്ഠിക്കുന്ന സ്വദേശി ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളിൽ ഹിസ് ഹൈനസ് വലിയ സംതൃപ്തി രേഖപ്പെടുത്തി. രാജ്യപുരോഗതിക്കായി അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും ജോലി ചെയ്യുന്ന ദേശീയ കേഡറുകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. തങ്ങളുടെ കടമകൾ കൃത്യമായി നിർവഹിക്കുന്നതിലുള്ള അവരുടെ ആവേശം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!