കുവൈറ്റ് സിറ്റി: നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഹെമറ്റോളജി, ഓങ്കോളജി, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിൽ സ്റ്റെം സെൽ ട്രാന്സ്പ്ലാന്റേഷൻ, ജീൻ തെറാപ്പി, സെൽ തെറാപ്പി, അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റുകൾ എന്നിവയ്ക്കായി രണ്ട് പുതിയ യൂണിറ്റുകൾ സ്ഥാപിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉത്തരവിറക്കി.
ഈ രണ്ട് യൂണിറ്റുകളും സ്വതന്ത്രമായ സംഘടനാ-വൈദ്യശാസ്ത്ര ചുമതലകളോടെയായിരിക്കും പ്രവർത്തിക്കുകയെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് യൂണിറ്റുകൾക്കും സാങ്കേതിക, ഭരണപരമായ വിഭവങ്ങളും ജീവനക്കാരുടെ സേവനങ്ങളും തുല്യമായി ലഭ്യമാക്കും. രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം സേവന ലഭ്യതയിൽ തുല്യത ഉറപ്പാക്കാനും ഇത് സഹായിക്കും.
അംഗീകൃത സംഘടനാ ചട്ടക്കൂടിന് വിധേയമായി, ഹോസ്പിറ്റൽ ഭരണകൂടത്തിന്റെയും ഹെമറ്റോളജി, ഓങ്കോളജി, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ വിഭാഗത്തിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും രണ്ട് യൂണിറ്റുകളും പ്രവർത്തിക്കുക.



