HomeGULFതപാൽ ഡെലിവറി മെസ്സേജ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശം; സ്മാർട്ട് ഫോൺ ഉപയോഗത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഫയർഫോഴ്സ്

തപാൽ ഡെലിവറി മെസ്സേജ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശം; സ്മാർട്ട് ഫോൺ ഉപയോഗത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഫയർഫോഴ്സ്

spot_img

കുവൈത്ത്സിറ്റി: ആപ്പിളിന്റെ ഐമെസേജ് സേവനം വഴി കൊറിയർ, ഷിപ്പിംഗ് കമ്പനികളുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കുവൈറ്റ് കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

ഡെലിവറി ഫീസ് അടയ്ക്കാനും പാർസൽ വിവരങ്ങൾ പുതുക്കാനും ആവശ്യപ്പെട്ട് അപരിചിതമായ ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങളാണ് വരുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. ഷിപ്പിംഗ് ഏജൻസികളുടെ ഔദ്യോഗിക ആപ്പുകളോ വെബ്‌സൈറ്റുകളോ വഴി മാത്രം വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാനും ഫോണിൽ നിന്ന് നീക്കം ചെയ്യാനും അതോറിറ്റി ആവശ്യപ്പെട്ടു.

അതിനിടെ, ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ചും ചാർജ് ചെയ്യുന്ന സമയങ്ങളിൽ സംഭവിക്കാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും പാലിക്കണമെന്ന് ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!