HomeGULFതേർഡ് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം: പാലത്തിന് മുകളിലൂടെയുള്ള ഗതാഗതം പൂർണ്ണമായും അടച്ചു

തേർഡ് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം: പാലത്തിന് മുകളിലൂടെയുള്ള ഗതാഗതം പൂർണ്ണമായും അടച്ചു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ തേർഡ് റിംഗ് റോഡും ദമാസ്കസ് റോഡും സംഗമിക്കുന്ന ഇന്റർസെക്ഷനിലെ പാലത്തിന് മുകളിലൂടെയുള്ള ഗതാഗതം ഇരുദിശകളിലേക്കും പൂർണ്ണമായി അടച്ചതായി ജനറൽ ട്രെഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണം റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ തുടരും.വരുന്ന ഓഗസ്റ്റ് 28 വെള്ളിയാഴ്ച വരെയാണ് മെയിന്റനൻസ് ജോലികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡ് (മൊറോക്കോ റോഡ്) ഇന്റർസെക്ഷൻ മുതൽ കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡ് (റിയാദ് റോഡ്) ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്താണ് പ്രധാനമായും ഗതാഗത തടസ്സം നേരിടുക.

അതേസമയം, ദമാസ്കസ് റോഡിനും തേർഡ് റിംഗ് റോഡിനും ഇടയിലുള്ള അടിയിലെ ഇന്റർസെക്ഷനുകളും റൗണ്ട് എബൗട്ടുകളും അറ്റകുറ്റപ്പണി നടക്കുന്ന സമയത്തും തടസ്സമില്ലാതെ തുറന്നു പ്രവർത്തിക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. യാത്രാതടസ്സങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും പകരം വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!