HomeCommunity‘ട്രാക്ക് പൊന്നോണം - 2K26’ ഫ്ലെയർ പ്രകാശനവും ഓണസദ്യ കൂപ്പൺ വിതരണവും നിർവഹിച്ചു

‘ട്രാക്ക് പൊന്നോണം – 2K26’ ഫ്ലെയർ പ്രകാശനവും ഓണസദ്യ കൂപ്പൺ വിതരണവും നിർവഹിച്ചു

spot_img

കുവൈത്ത് സിറ്റി: ട്രിവാൻഡ്രം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഓണാഘോഷം ‘ട്രാക്ക് പൊന്നോണം – 2K26’ ഫ്ലെയർ പ്രകാശനവും ഓണസദ്യ കൂപ്പൺ വിതരണവും നിർവഹിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻ ശ്രീരാഗം സുരേഷ്, മുൻ പ്രസിഡന്റ് എം.എ. നിസാമിന് ഫ്ലെയർ നൽകി പ്രകാശനം നിർവഹിച്ചു.

പ്രോഗ്രാം കൺവീനർ മണികണ്ഠൻ കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ ലതീഷ്, രഞ്ജിത് ജോണി, കേന്ദ്ര വൈസ് പ്രസിഡന്റ് അജി കുട്ടപ്പൻ എന്നിവർക്ക് ഫുഡ് കൂപ്പൺ കൈമാറി. ട്രഷറർ അരുൺ കുമാർ ആശംസകൾ നേർന്ന് സംസാരിച്ചു. ജോ. സെക്രട്ടറി സിബി ഇമ്മാനുവൽ സ്വാഗതവും അബ്ബാസിയ ഏരിയ കൺവീനർ മണികണ്ഠൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 02ന് ഫർവാനിയ ഷെഫ് നൗഷാദ് ബാങ്ക്വറ്റ് ഹാളിലാണ് ട്രാക് പൊന്നോണം 2K26. രാവിലെ പത്ത് മണി മുതൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ അത്തപൂക്കളം തിരുവാതിര, വിവിധയിനം കലാപരിപാടികൾ, ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടാകും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!