HomeGULFട്രാഫിക് പിഴകൾ കോടതി നടപടിക്ക് മുമ്പ് അടയ്ക്കണമെന്ന് കുവൈത്ത് ട്രാഫിക് ഡയറക്ടറേറ്റ്

ട്രാഫിക് പിഴകൾ കോടതി നടപടിക്ക് മുമ്പ് അടയ്ക്കണമെന്ന് കുവൈത്ത് ട്രാഫിക് ഡയറക്ടറേറ്റ്

spot_img

കുവൈത്ത്സിറ്റി, ഓഗസ്റ്റ് 18: ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുടിശ്ശികയുള്ള വാഹനയുടമകൾ കേസുകൾ ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുന്നതിന് മുമ്പ് പിഴ അടച്ച് തീർപ്പാക്കണമെന്ന് കുവൈത്ത് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

നിയമലംഘനങ്ങൾക്കുള്ള സെറ്റിൽമെന്റ് തുക കാലതാമസം കൂടാതെ അടയ്ക്കാൻ വാഹനമോടിക്കുന്നവർ മുൻകൈയെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.കേസ് കോടതിയിലേക്ക് റഫർ ചെയ്തുകഴിഞ്ഞാൽ, നിയമലംഘനത്തിന്റെ സ്വഭാവവും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പിഴ, തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾക്കും മറ്റ് ഭരണപരമായ നടപടികൾക്കും സാധ്യതയുണ്ടെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

അതിനാൽ ട്രാഫിക് പിഴകൾ അടയ്ക്കുന്നതിൽ അനാവശ്യ കാലതാമസം ഒഴിവാക്കി, കുടിശ്ശികയുള്ള നിയമലംഘനങ്ങൾ എത്രയും വേഗം തീർപ്പാക്കണമെന്ന് വാഹനയുടമകളോട് അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!