HomeGULFഗതാഗത നിയമലംഘനം: കുവൈറ്റിൽ 115 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു; പരിശോധന ശക്തമാക്കി ട്രാഫിക് വിഭാഗം

ഗതാഗത നിയമലംഘനം: കുവൈറ്റിൽ 115 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു; പരിശോധന ശക്തമാക്കി ട്രാഫിക് വിഭാഗം

spot_img

കുവൈറ്റ് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായി കുവൈറ്റ് ജനറൽ ട്രാഫിക് അഡ്മിനിസ്ട്രേഷൻ നടത്തിയ പ്രത്യേക പരിശോധനാ ക്യാമ്പയിനിൽ 115 വാഹനങ്ങൾ പിടിച്ചെടുത്തു. സെക്യൂരിറ്റി സൂപ്പർവിഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 115 നേരിട്ടുള്ള നിയമലംഘനങ്ങളും 5 പരോക്ഷ നിയമലംഘനങ്ങളും രേഖപ്പെടുത്തി.

പിടിച്ചെടുത്ത വാഹനങ്ങൾ 30 ദിവസത്തേക്ക് ട്രാഫിക് ഡിറ്റൻഷൻ ഗാരേജിലേക്ക് മാറ്റിയതായും നിയമലംഘനം നടത്തിയ ഡ്രൈവർമാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി രാജ്യത്തുടനീളം പരിശോധനകൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ജനറൽ ട്രാഫിക് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!