HomeCommunityട്രാസ്ക് (TRASSK) വിപുലമായ രീതിയിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ട്രാസ്ക് (TRASSK) വിപുലമായ രീതിയിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

spot_img

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുജീഷ് പി. എസ്. സ്വാഗതം ആശംസിച്ചു. ട്രാസ്ക് പ്രസിഡന്റ് രജീഷ് ചിന്നൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും അംഗങ്ങൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.​

ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി, വനിതാവേദി സെക്രട്ടറി സുബൈദ ഷാജഹാൻ, വനിതാവേദി ജോയിന്റ് സെക്രട്ടറി ക്രിസ്റ്റൽ മഞ്ഞളി, സോഷ്യൽ വെൽഫെയർ കൺവീനർ സുധീർ കല്ലായിൽ, ആർട്സ് കൺവീനർ രമേഷ് കെ. നായർ, മീഡിയ കൺവീനർ ജിൽ ചിന്നൻ, സ്പോർട്സ് കൺവീനർ മുകേഷ് ഗോപാലൻ, കളിക്കളം കൺവീനർ സാന്ദ്ര മരിയ സിജോയ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

​ആഘോഷങ്ങളുടെ ഭാഗമായി, അംഗങ്ങളുടെ കുട്ടികൾക്കായി സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പ്രച്ഛന്ന വേഷ മത്സരവും, ഏരിയകൾക്കായി ദേശഭക്തിഗാന മത്സരങ്ങൾ കൂടാതെ ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ചടങ്ങിന്റെ അവതാരകരായി ശ്രീമതി.ശ്രുതി, കളിക്കളം സെക്രട്ടറി മാസ്റ്റർ ഏദെൽ ജോസഫ് ജിൽ, ജോയിന്റ്,സെക്രട്ടറി കുമാരി ഷസ ഷാജഹാൻ എന്നിവർ പ്രവർത്തിച്ചു.​പരിപാടിയിൽ പങ്കെടുത്തവർക്കായി മധുരപലഹാരങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു. അസോസിയേഷൻ ട്രഷറർ മനോജ്‌ കുരുംബയിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!