HomeGULFകുവൈത്തിൽ യു.എസ് സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടു; ക്രൂ അംഗങ്ങൾ സുരക്ഷിതർ

കുവൈത്തിൽ യു.എസ് സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടു; ക്രൂ അംഗങ്ങൾ സുരക്ഷിതർ

spot_img

കുവൈത്ത് സിറ്റി: മിനിസ്ട്രി ഓഫ് ഡിഫെൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു പ്രകാരം ഇന്ന് രാവിലെ നിരവധി യു.എസ് സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടു. എന്നാൽ വിമാനങ്ങളിലെ മുഴുവൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൂ അംഗങ്ങളെ ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി ആരോഗ്യപരിശോധനയും ആവശ്യമായ ചികിത്സയും നൽകി.

അവരുടെ ആരോഗ്യനില സ്ഥിരതയിലാണെന്ന് അധികൃതർ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് സൗഹൃദ യു.എസ് സേനയുമായി നേരിട്ടുള്ള ഏകോപനം നടത്തി, സംയുക്ത സാങ്കേതിക നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വക്താവ് വ്യക്തമാക്കി.അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും, വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും അധികൃതർ അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!