HomeGULFഅൽ-റായിയിൽ വാഹനാപകടം; ലഹരിമരുന്ന് കൈവശം വെച്ച യുവാവ് പിടിയിൽ

അൽ-റായിയിൽ വാഹനാപകടം; ലഹരിമരുന്ന് കൈവശം വെച്ച യുവാവ് പിടിയിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റായ് മേഖലയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കൈവശം വെച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് ഉപയോഗിച്ച നിലയിൽ വാഹനമോടിച്ച ഇയാളിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 20 പാക്കറ്റ് ലഹരിവസ്തുക്കളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഡിസംബർ 22 തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്ന് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. അപകടത്തിൽപ്പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവർ അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചെറുകിട വിതരണത്തിനായി പാക്ക് ചെയ്ത നിലയിലുള്ള മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ ലഹരിവസ്തുക്കൾ തൊണ്ടിമുതലായി രേഖപ്പെടുത്തിയ ശേഷം പ്രതിയെ തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് (GDDC) കൈമാറി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!