HomeGULFഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു; കുവൈത്ത് ദിനാറിന് റെക്കോർഡ് നിരക്ക്

ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു; കുവൈത്ത് ദിനാറിന് റെക്കോർഡ് നിരക്ക്

spot_img

കുവൈത്ത് സിറ്റി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ താഴ്ന്ന നിരക്കിനടുത്ത് എത്തിയതോടെ ഗൾഫ് കറൻസികളോടുള്ള വിനിമയ നിരക്കും ഉയർന്ന നിലയിൽ തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒരു ഡോളറിന് ഏകദേശം 94–95 രൂപ വരെയാണ് ഇന്ത്യൻ രൂപയുടെ നിരക്ക്.

ഇതോടെ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പണം നാട്ടിലേക്ക് അയയ്ക്കുമ്പോൾ കൂടുതൽ രൂപ ലഭിക്കുന്ന സാഹചര്യമാണുണ്ടായത്. നിലവിലെ കറൻസി വിപണി കണക്കുകൾ പ്രകാരം ഒരു കുവൈത്ത് ദിനാർക്ക് ഏകദേശം 300 മുതൽ 306 രൂപ വരെ ലഭിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ക്രൂഡ് ഓയിൽ വിലയിലെ വർധന, ഷിപ്പിംഗ് ചെലവുകളും ഇൻഷുറൻസ് ചെലവുകളും ഉയരുന്നത്, ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടങ്ങിയ ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!