HomeGULFകുവൈത്തിലെ വൈദ്യുതി - ജല പ്ലാന്റ് ആക്രമണത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ മൃതദേഹം സെൻട്രൽ മോർച്ചറിയിൽ...

കുവൈത്തിലെ വൈദ്യുതി – ജല പ്ലാന്റ് ആക്രമണത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ മൃതദേഹം സെൻട്രൽ മോർച്ചറിയിൽ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം വൈദ്യുതി – ജല പ്ലാന്റിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ മൃതദേഹം കുവൈത്തിലെ സെൻട്രൽ മോർച്ചറിയിലേക്ക് കൊണ്ടുവന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനെ തുടർന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി ഇന്ന് മോർച്ചറി സന്ദർശിച്ചു.

സന്ദർശനത്തിനിടെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുല്രഹീം അൽ-അവാധിയുമായി അംബാസഡർ ചർച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതർ നൽകിയ വേഗത്തിലുള്ളതും സഹാനുഭൂതിപൂർണ്ണവുമായ സഹായത്തിനും പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു.

മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബവുമായി എംബസി നിരന്തരം ബന്ധത്തിലാണെന്നും, മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി കുവൈത്ത് അധികൃതരുമായി ചേർന്ന് നടപടികൾ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!