കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിക്കുള്ളിൽ പ്രവേശിച്ച 5 ശത്രു ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും കുവൈത്ത് സായുധ സേന കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ കർണൽ സൗദ് അബ്ദുൽഅസീസ് അൽ അത്വാൻ അറിയിച്ചു.
സൈന്യം നിലവിലുള്ള സുരക്ഷാ നടപടികൾ പ്രകാരം ഇവയെല്ലാം വിജയകരമായി കൈകാര്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സായുധ സേന ഉയർന്ന ജാഗ്രതയോടെയും പൂർണ്ണ സജ്ജീകരണത്തോടെയും ദേശീയ കടമകൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
