HomeGULFകുവൈത്തിൽ രണ്ട് പ്രവാസികൾ ആത്മഹത്യ ചെയ്ത നിലയിൽ; അന്വേഷണം ആരംഭിച്ച് സുരക്ഷാ വിഭാഗം

കുവൈത്തിൽ രണ്ട് പ്രവാസികൾ ആത്മഹത്യ ചെയ്ത നിലയിൽ; അന്വേഷണം ആരംഭിച്ച് സുരക്ഷാ വിഭാഗം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി, കാപ്പിറ്റൽ ഗവർണറേറ്റുകളിൽ രണ്ട് പ്രവാസികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. വ്യത്യസ്ത സംഭവങ്ങളിലായി ഒരു അറബ് പ്രവാസിയും ഒരു ഏഷ്യൻ പ്രവാസിയുമാണ് മരിച്ചത്. സംഭവങ്ങളെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു.ഹവല്ലിയിൽ ഒരു അറബ് പ്രവാസി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. വിവരം ലഭിച്ച ഉടൻ തന്നെ സെക്യൂരിറ്റി പട്രോളിംഗും ആംബുലൻസ് സംഘവും സ്ഥലത്തെത്തിയെങ്കിലും ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം നിയമനടപടികൾക്കായി മാറ്റി.ക്യാപിറ്റൽ ഗവർണറേറ്റിൽ തന്റെ സ്പോൺസറുടെ താമസസ്ഥലത്ത് ഒരു ഏഷ്യൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കി. ഈ രണ്ട് മരണങ്ങളിലേക്കും നയിച്ച കാരണങ്ങൾ കണ്ടെത്താനായി അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി മരിച്ചവരുമായി ബന്ധപ്പെട്ട വ്യക്തികളെയും സാക്ഷികളെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിട്ടുണ്ട്. നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!