കുവൈറ്റ് സിറ്റി : കുവൈത്ത് ആഭ്യന്തര മന്ത്രാലയം ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും പ്രചരിച്ച “മുബാറക് അൽ-കബീർ തുറമുഖത്തിന് സമീപം കപ്പൽ അപകടം നടന്നുവെന്ന” വാർത്തകൾ നിഷേധിച്ചു. പ്രചരിക്കുന്ന വിവരങ്ങൾ അസത്യമാണ്.
പരാമർശിക്കുന്ന സംഭവം കുവൈത്തിന്റെ ഭൗമപരിധിക്കുള്ളിൽ അല്ല, മറിച്ച് മുബാറക് അൽ-കബീർ തുറമുഖത്തിൽ നിന്ന് കുറഞ്ഞത് 60 കിലോമീറ്റർ അകലെ, കുവൈത്തിന്റെ പ്രദേശിക ജലപരിധിക്ക് പുറത്താണ് സംഭവിച്ചതെന്ന് അറിയിച്ചു. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ നിരവധി ആക്രമണങ്ങളിൽ നങ്കൂരമിട്ടിരുന്ന ഒരു എണ്ണക്കപ്പലിൽ ഒരു സ്ഫോടനം സംഭവിക്കുകയും അതിന്റെ ഒരു ഭാഗം ചരക്ക് കടലിലേക്ക് ഒഴുകുകയും ചെയ്തുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അധികൃത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


