കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ വിമാന യാത്രയിൽ നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എൻ സി പി എസ് പി വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെ എം.പി. എൻ സി പി എസ് പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും, ലോക കേരള സഭ പ്രതിനിധിയുമായ ‘ബാബു ഫ്രാൻസീസ് കേന്ദ്ര സർക്കാരിൻ്റെ അടിയന്തര ഇടപെടലിനായ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശ കാര്യ വകുപ്പു മന്ത്രി ഡോ ജയശങ്കറിന് കത്ത് നൽകിയത്.ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർദ്ധനവും , വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം ദുരിതത്തിലായ സാധാരണ പ്രവാസികൾക്ക് സഹായം നൽകാനായി കേന്ദ്ര സർക്കാർ നയതന്ത്ര ചർച്ചകൾ വഴി ഇന്ത്യൻ വിമാനകമ്പനികൾ ഉൾപ്പടെ കൂടുതൽ വിമാന സർവീസുകൾക്ക് സൗദി അറേബ്യയിലെ വിവിധ വിമാന താവളങ്ങൾ വഴി അനുമതി ലഭ്യമാക്കാനും, സൗദി ട്രാൻസിറ്റ് വിസ നടപടികൾ എളുപ്പമാക്കാനും, അതുവഴി അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും, മറ്റ് .
അപ്രതീക്ഷിത ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർക്കും, തുടർ പഠനത്തിനും, യോഗ്യത പരീക്ഷകൾക്കുമായി നാട്ടിൽ പോകുന്ന കുട്ടികൾക്കും. സന്ദർശക വിസയിലെത്തി നാട്ടിലേക്കു മടങ്ങി പോകുന്ന പ്രവാസി കുടുബാംഗങ്ങൾക്കും സഹായമൊരുക്കണമെന്ന് കത്തിൽ ആവശ്യ പ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര നടപടികൾ പ്രതീക്ഷിക്കുന്നതായി ഓവർസീസ് എൻ സി പി കുവൈറ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു
