HomeGULFവാഹന ലൈസൻസ് പുതുക്കൽ പരിശോധന കേന്ദ്രങ്ങൾക്ക് ഗ്രേസ് പീരിയഡ് – ആഭ്യന്തര മന്ത്രാലയം

വാഹന ലൈസൻസ് പുതുക്കൽ പരിശോധന കേന്ദ്രങ്ങൾക്ക് ഗ്രേസ് പീരിയഡ് – ആഭ്യന്തര മന്ത്രാലയം

Google search engine

കുവൈറ്റ് സിറ്റി : കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് വാഹന ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധന നടത്തുന്ന കമ്പനികൾക്കും അംഗീകൃത സ്ഥാപനങ്ങൾക്കും നിയമപരമായ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ഗ്രേസ് പീരിയഡ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.2024-ലെ മന്ത്രിതല ഉത്തരവ് നമ്പർ 2753-ന്റെ ആർട്ടിക്കിൾ (11) ഭേദഗതി ചെയ്തുകൊണ്ടാണ് തീരുമാനം. ഇതനുസരിച്ച്, നിലവിൽ പ്രവർത്തിക്കുന്ന പരിശോധന കേന്ദ്രങ്ങൾ തീരുമാനം പ്രാബല്യത്തിൽ വന്ന തീയതി മുതൽ ആറ് മാസത്തിനുള്ളിൽ അവരുടെ പ്രവർത്തനം നിയമാനുസൃതമായി ക്രമീകരിക്കണം.അതേസമയം, ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ ജനറലിന് ആവശ്യമായ സാഹചര്യങ്ങളിൽ ഈ കാലാവധി പരമാവധി പത്ത് മാസം വരെ നീട്ടാനുള്ള അധികാരവും നൽകിയിട്ടുണ്ട്.ഈ നടപടി വാഹന പരിശോധനാ മേഖല ക്രമീകരിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!