കുവൈത്ത് സിറ്റി:കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ ഐ സി)സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ മെഗാ സർഗലയം’25 ആസ്വാദനത്തിൻ്റെവേറിട്ട അനുഭവമായി. അബ്ബാസിയ ഇൻ്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഏഴു മേഖലകളിൽ നിന്നും മൂന്ന് മദ്രസകളിൽ നിന്നുമായി മുന്നൂറിൽ പരം സർഗപ്രതിഭകളാണ് സർഗലയത്തിൽ മാറ്റുരച്ചത്.ജനറൽ,ഹിദായ,സീനിയർ,ജൂനിയർ,സബ് ജൂനിയർ,കിഡ്സ് വിഭാഗങ്ങളിലായി അറുപതിൽ പരം ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടന്നു.എക്സിബിഷൻ,റീൽസ് മേക്കിങ്,സ്ട്രെക്ച്ചർ-എക്സ്,ബുർദ,ദഫ്,ഫ്ലവർ ഷോ തുടങ്ങീ വിത്യസ്ത മത്സരങ്ങൾ വേറിട്ട അനുഭവമായി.ആവേശകരമായ കലാശ പോരാട്ടത്തിൽ മെഹ്ബൂല മേഖല ഓവറോൾ ചാമ്പ്യന്മാരായി.ഫഹാഹീൽ മേഖല ഫസ്റ്റ് റണ്ണറപ്പും ഹവല്ലി മേഖല സെക്കന്റ് റണ്ണറപ്പും നേടി.മദ്രസ്സ വിഭാഗത്തിൽ ആതിഥേയരായ അബ്ബാസിയ ദാറുതർബിയ മദ്രസ്സ ഓവറോൾ ചാമ്പ്യന്മാരായി.ഫഹാഹീൽ ദാറുത്തഅലീമിൽ ഖുർആൻ മദ്രസ്സ രണ്ടാം സ്ഥാനവും,സാൽമിയ മദ്രസ്സത്തുന്നൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അജ്മൽ മാസ്റ്റർ പുഴക്കാട്ടിരി(ജനറൽ),ത്വാഹിർ വാഫി(ഹിദായ),ആത്തിഫ് ഇസ്മായിൽ,അനിൻ സിദാൻ (സീനിയർ),മുഹമ്മദ് ഹാദി ഷെഹീൻ(ജൂനിയർ),ഇൽസാൻ റിയാസ്(സബ് ജൂനിയർ),ഹാസിം ഹസ്സൻ,അൽശിദിൻ ഷിബു,ഷെസിൻ തുടങ്ങിയർ കലാപ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ടു.ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടിയ മെഹ്ബൂല മേഖലക്കുള്ള കലാ കിരീടം കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി കൈമാറി.പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനം കേന്ദ്ര നേതാക്കളായ അബ്ദുൽ ഗഫൂർ ഫൈസി,ഉസ്മാൻ ദാരിമി,മുസ്തഫ ദാരിമി,സൈനുൽ ആബിദ് ഫൈസി,അബ്ദുൽ ലത്തീഫ് എടയൂർ,ഇസ്മായിൽ ഹുദവി,അബ്ദുൽ ഹമീദ് അൻവരി,അബ്ദുൽ ഹകീം മുസ്ലിയാർ,അബ്ദുസ്സലാം പെരുവള്ളൂർ,അബ്ദുൽ മുനീർ പെരുമുഖം,ഹസ്സൻ തഖ്വ,ഇസ്മായിൽ വള്ളിയോത്ത്,ജിസാൻ ഗ്രൂപ് എം ഡി അബ്ദുൽ റസാഖ് തുടങ്ങിയവർ വിതരണം ചെയ്തു.ശിഹാബ് മാസ്റ്റർ നീലഗിരി,മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ,ആദിൽ വെട്ടുപ്പാറ തുടങ്ങിയവർ പ്രോഗ്രാമിനു നേതൃത്വം നൽകി.പ്രശസ്ത മാദിഹുകളായ സുഹൈൽ ഫൈസി കൂരാട്,ഖാജാ ഹുസൈൻ ദാരിമി വയനാട് എന്നിവർ നേതൃത്വം നൽകിയ”മെഹ്ഫിലെ ഇശ്ഖ്”ഇശൽ വിരുന്ന് വേറിട്ട അനുഭവമായി.സർഗലയ വിംഗ് സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും ഐ ടി സെക്രട്ടറി അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
കെ ഐ സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്മാർ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



