HomeGULFKuwaitഫയർ ഫോഴ്‌സിന്റെ മിന്നൽ പരിശോധന; സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ അടപ്പിച്ചു

ഫയർ ഫോഴ്‌സിന്റെ മിന്നൽ പരിശോധന; സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ അടപ്പിച്ചു

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വെസ്റ്റ് അബു ഫതീറ ഇൻഡസ്ട്രിയൽ ഏരിയയിൽ അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ജനറൽ ഫയർ ഫോഴ്‌സ് വ്യാപകമായ പരിശോധന നടത്തി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുരക്ഷാ സജ്ജീകരണങ്ങളിലെ പോരായ്മകൾ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ ഫീൽഡ് ഇൻസ്പെക്ഷൻ നടത്തിയത്.

കെട്ടിടങ്ങൾ അഗ്നിശമന വിഭാഗത്തിന്റെ നിബന്ധനകളും പ്രതിരോധ നടപടികളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം.പരിശോധനയുടെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ നിരവധി സ്ഥാപനങ്ങൾ ഭരണകൂടം താൽക്കാലികമായി അടപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വിവിധ കെട്ടിടങ്ങൾക്കെതിരെ 38 നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുമെന്നും നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ഫയർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കി.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!