കുവൈത്ത് സിറ്റി: ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ പൗരനെ നാടുകടത്താൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പതിവ് പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യശ്രമത്തിന് തൊട്ടുമുമ്പ് അവർ ഇടപെട്ടു. അന്വേഷണത്തിൽ ഇയാൾ ഒരു ഇന്ത്യൻ പൗരനാണെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ആത്മഹത്യ മാത്രമാണ് ഏക പോംവഴിയെന്നും അയാൾ സമ്മതിച്ചു. അന്വേഷണത്തിന് ശേഷം, ഉദ്യോഗസ്ഥർ അയാളെ നാടുകടത്താനും ജീവപര്യന്തം പ്രവേശന വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചുവെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ പൗരനെ നാടുകടത്താൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



