HomeARTICLESകാർ വില 1.25 ലക്ഷം രൂപ വരെ കുറയുമോ? അമേരിക്കയിലെ കാർ വിപണിയിൽ നിർണായക മാറ്റത്തിന്...

കാർ വില 1.25 ലക്ഷം രൂപ വരെ കുറയുമോ? അമേരിക്കയിലെ കാർ വിപണിയിൽ നിർണായക മാറ്റത്തിന് ഒരുങ്ങി ട്രംപ് ഭരണകൂടം

spot_img

അമേരിക്കയിലെ കാർ വിപണിയിൽ നിർണായക മാറ്റത്തിന് ഒരുങ്ങി ട്രംപ് ഭരണകൂടം. വാഹനങ്ങളുടെ ഇന്ധനക്ഷമത സംബന്ധിച്ച നിയമങ്ങളിൽ ഇളവ് വരുത്താനുള്ള നിർദേശമാണ് സെപ്റ്റംബർ 28ന് യുഎസ് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചത്. പുതിയ കാറുകളുടെ വില കുറയാൻ ഇത് സഹായിക്കുമെന്നും ഒരു വാഹനത്തിന് ശരാശരി 1,300 ഡോളർ, ഏകദേശം 1.25 ലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്നും ഭരണകൂടം അവകാശപ്പെടുന്നു. ‘സ്വാതന്ത്ര്യം എന്നാൽ താങ്ങാനാവുന്ന കാറുകൾ’ എന്ന ആശയമാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് ഭരണകൂടം പറയുന്നു. അതേസമയം, യുഎസിൽ പെട്രോൾ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ധനക്ഷമതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം.

മൈലേജ് മാനദണ്ഡത്തിൽ വലിയ മാറ്റം

കാർ നിർമാതാക്കൾ പാലിക്കേണ്ട ശരാശരി ഇന്ധനക്ഷമതാ മാനദണ്ഡത്തിലാണ് പ്രധാന മാറ്റം. ബൈഡൻ ഭരണകൂടത്തിന്റെ നിലവിലെ ചട്ടങ്ങൾ പ്രകാരം 2031ഓടെ വാഹനങ്ങളുടെ ശരാശരി ഇന്ധനക്ഷമത ഗാലണിന് 50 മൈലിൽ കൂടുതലാകേണ്ടതായിരുന്നു. പുതിയ നിർദേശത്തോടെ ഇത് ഗാലണിന് 35 മൈലിൽ താഴെയായി കുറയാനാണ് സാധ്യത. ഇന്ത്യൻ കണക്കിൽ നോക്കുമ്പോൾ നിലവിലെ ശരാശരി ലിറ്ററിന് 21 കിലോമീറ്ററിൽ കൂടുതലെന്ന മാനദണ്ഡം ഏകദേശം ലിറ്ററിന് 15 കിലോമീറ്ററായി മാറുന്നതിന് സമാനമാണ്.

കാർ വില 1.25 ലക്ഷം രൂപ വരെ കുറയുമോ?

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാൽ വാഹന നിർമാതാക്കളുടെ ചെലവ് കുറയുമെന്നും അതിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തുമെന്നും ട്രംപ് ഭരണകൂടം പറയുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഒരു പുതിയ കാറിന്റെ വില ശരാശരി 1,300 ഡോളർ വരെ കുറയുമെന്നാണ് ഭരണകൂടത്തിന്റെ കണക്ക്. അടുത്ത അഞ്ച് വർഷത്തിനിടെ അമേരിക്കൻ ഉപഭോക്താക്കൾക്ക് 138 ബില്യൺ ഡോളർ വരെ ലാഭിക്കാനാകുമെന്നും യുഎസ് ഗതാഗത വകുപ്പ് അവകാശപ്പെടുന്നു. കഴിഞ്ഞ മാസം അമേരിക്കയിൽ പുതിയ വാഹനത്തിന്റെ ശരാശരി വില ഏകദേശം 50,000 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!