HomeGULFസുരക്ഷാ മുൻകരുതൽ: കുവൈത്തിലെ പ്രധാന ബാങ്കുകളുടെ ഹെഡ്ക്വാർട്ടേഴ്സ് താൽക്കാലികമായി അടച്ചു.

സുരക്ഷാ മുൻകരുതൽ: കുവൈത്തിലെ പ്രധാന ബാങ്കുകളുടെ ഹെഡ്ക്വാർട്ടേഴ്സ് താൽക്കാലികമായി അടച്ചു.

Google search engine

കുവൈത്ത് സിറ്റി : കുവൈത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് മുൻകരുതൽ നടപടിയായി പ്രധാന ബാങ്കുകളുടെ ഹെഡ്ക്വാർട്ടേഴ്സുകൾ താൽക്കാലികമായി അടയ്ക്കുന്നതായി നിരവധി ബാങ്കുകൾ അറിയിച്ചു.സുരക്ഷയും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിനായി മാർച്ച് 8 ഞായറാഴ്ച മുതൽ അടുത്ത അറിയിപ്പ് വരുന്നതുവരെ ഹെഡ്ക്വാർട്ടേഴ്സ് അടച്ചിരിക്കും.

ഉപഭോക്താക്കൾ ബാങ്കിന്റെ ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ പിന്തുടരണമെന്ന് NBK നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് (NBK) അറിയിച്ചു.ബൂബിയാൻ ബാങ്കും അതിന്റെ പ്രധാന ആസ്ഥാനം കൂടാതെ അനുബന്ധ ശാഖകളും ഞായറാഴ്ച താൽക്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം.അതുപോലെ കുവൈത്ത് ഫിനാൻസ് ഹൗസ് (KFH) മാർച്ച് 8-ന് ഒരു ദിവസം അവരുടെ Main Building 1, Main Building 2, കൂടാതെ ബൈതക് ടവറിലുള്ള അനുബന്ധ വകുപ്പുകളും അടച്ചിടുമെന്ന് അറിയിച്ചു.അതേസമയം, ബാങ്കുകൾ എല്ലാം ഇലക്ട്രോണിക് ബാങ്കിംഗ് സേവനങ്ങളും മറ്റ് ബദൽ മാർഗങ്ങളും വഴി ഉപഭോക്താക്കളെ സേവിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി.അവസാനമായി കുവൈത്തിനെയും അതിന്റെ നേതൃപദവിയെയും ജനങ്ങളെയും ദൈവം കാക്കട്ടെ എന്നും ബാങ്കുകൾ ആശംസിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!