HomeGULFKuwaitകുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആളപായമില്ല.

കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആളപായമില്ല.

spot_img

കുവൈറ്റ് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണത്തിലാക്കി, സംഭവത്തിൽ ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വിമാനത്താവളത്തിലെ തീ നിയന്ത്രണത്തിലാക്കിയെങ്കിലും സോഷ്യൽ സെക്യൂരിറ്റി സ്ഥാപനത്തിന്റെ ആസ്ഥാനത്ത് ഉണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ ടീമുകൾ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറും ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് പറഞ്ഞു.

വിമാനത്താവളത്തിലെ ഇന്ധന ടാങ്കിലും പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ ആസ്ഥാനത്തും ഉണ്ടായ രണ്ട് തീപിടിത്തങ്ങളും നിയന്ത്രണത്തിലാക്കാനും പടരാതിരിക്കാനും ഫയർ ഫോഴ്‌സ് ടീമുകൾ തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. തീ നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിലൂടെ മാത്രമേ സ്വീകരിക്കാവൂ എന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!