HomeGULFകുവൈറ്റിന് നേരെയുണ്ടായ ഇറാൻ ആക്രമണം: ശക്തമായ ഭാഷയിൽ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈറ്റിന് നേരെയുണ്ടായ ഇറാൻ ആക്രമണം: ശക്തമായ ഭാഷയിൽ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

Google search engine

കുവൈറ്റ് സിറ്റി: ശനിയാഴ്ച രാവിലെ കുവൈറ്റ് ഭൂപ്രദേശത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റിന്റെ പരമാധികാരത്തെയും വ്യോമാതിർത്തിയെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ 51-ാം അനുച്ഛേദം (Article 51) അനുസരിച്ച്, ഇത്തരം ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള കുവൈറ്റിന്റെ അന്തർലീനമായ അവകാശം മന്ത്രാലയം ഉറപ്പിച്ചു പറഞ്ഞു. ആക്രമണത്തിന്റെ വ്യാപ്തിക്കനുസരിച്ചും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും ശക്തമായ തിരിച്ചടി നൽകാൻ കുവൈറ്റിന് അധികാരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ അതിർത്തിയും പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കുന്നതിനും പരമാധികാരവും സുരക്ഷിതത്വവും നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ശത്രുപക്ഷത്തുനിന്നുണ്ടായ ഈ നീക്കത്തെ നിശ്ചയിക്കപ്പെട്ട ഓപ്പറേഷണൽ നടപടിക്രമങ്ങൾ അനുസരിച്ച് കുവൈറ്റ് പ്രതിരോധ സേന വിജയകരമായി നേരിട്ടുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിൽ തുടരുന്ന ഇത്തരം പ്രകോപനപരമായ സൈനിക നീക്കങ്ങൾ പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും സാരമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!