HomeGULFഓൺലൈൻ പഠനം തുടരും; ഹാജർ 90% വരെയെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

ഓൺലൈൻ പഠനം തുടരും; ഹാജർ 90% വരെയെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

Google search engine

കുവൈത്ത് സിറ്റി : പ്രദേശത്തെ അസാധാരണ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ഓൺലൈൻ പഠന സംവിധാനം അടുത്ത അറിയിപ്പ് വരെ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളിലും ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കി, വിദ്യാർത്ഥികളും അധ്യാപകരും വീടുകളിൽ നിന്നാണ് ക്ലാസുകളിൽ പങ്കെടുത്തത്.വിദ്യാർത്ഥികളുടെ ഹാജർ ഏകദേശം 90 ശതമാനം വരെ എത്തി. ഓരോ ദിവസവും 5 പ്രധാന വിഷയങ്ങൾക്ക് മാത്രമായി പിരീഡുകൾ ക്രമീകരിച്ചു. ഓരോ പിരീഡും 25 മിനിറ്റും, ഇടവേള 5 മിനിറ്റുമാണ്.

അധ്യാപകരുടെ ഹാജറും പാഠം നടത്തലും സ്കൂൾ അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ക്ലാസിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെ അഭാവമായി രേഖപ്പെടുത്തുമെന്നും, അതുസംബന്ധിച്ച അറിയിപ്പുകൾ രക്ഷിതാക്കൾക്ക് ആപ്പിലൂടെ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകളും “ടീംസ്” സംവിധാനത്തിലേക്കുള്ള പ്രവേശന സഹായവും ഒരുക്കിയിട്ടുണ്ട്.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!