HomeCommunityഅഞ്ചാമത് ലോക കേരളസഭാ പ്രതിനിധിയായി കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ സത്താർ കുന്നിൽ

അഞ്ചാമത് ലോക കേരളസഭാ പ്രതിനിധിയായി കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ സത്താർ കുന്നിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ സത്താർ കുന്നിൽ അഞ്ചാമത് ലോക കേരളസഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക- സാംസ്കാരിക രം​ഗത്തെ നിറ സാന്നിധ്യമായ സത്താർ കുന്നിൽ നാലാം ലോക കേരളസഭയിലും പ്രതിനിധിയായിരുന്നു. കാസർകോട് ബേക്കൽ സ്വദേശിയാണ്.കുവൈത്തിലെ പ്രവാസികളുടെ പ്രശ്നങ്ങൾ കഴിഞ്ഞ തവണ സർക്കാരിൻ്റെ മുന്നിലെത്തിക്കാൻ കഴിഞ്ഞതിലും പ്രവാസികൾക്കിടയിലെ സജീവ പ്രവർത്തനങ്ങളുടേയും ഭാഗമായാണ് ഈ പുനർനിയമനം. കാസർകോട് അസോസിയേഷൻ സ്ഥാപകനും മുൻ ചീഫ് പാട്രണുമാണ് സത്താർ കുന്നിൽ. നാഷണൽ ലീ​ഗ് സംസ്ഥാന സെക്രട്ടറിയും പ്രവാസി സംഘടനയായ ഐഎംസിസിയുടെ ജിസിസി കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമാണ് നിലവിൽ ഇദ്ദേഹം. കുവൈത്ത് മീഡിയ ഫോറം ജനറൽ കൺവീനറായും കുവൈത്ത് പ്രസ് ക്ലബ്ബിന്റെ സ്ഥാപക അം​ഗമായും പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്തിലെ പ്രമുഖ വാർത്ത പോർട്ടലായ ഇ ജാലകത്തിന്റെ എഡിറ്ററുമാണ്. ലോക കേരളസഭാം​ഗമായിരുന്ന കാലയളവിൽ നോർക്കയുടെ സേവനങ്ങളെ കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവത്കരണ ക്ലാസുകൾ എടുക്കുന്നതിനും മറ്റ് സേവന പ്രവർത്തനങ്ങളിലും മുഖ്യ പങ്കുവഹിക്കുന്നയാളാണ് സത്താർ കുന്നിൽ. വലിയ സൗഹൃദ വലയമുള്ള ഇദ്ദേഹത്തെ തിരഞ്ഞെടുത്തതിലൂടെ കുവൈത്തിലെ പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയുമെന്നാണ് പ്രവാസി സമൂഹം വിലയിരുത്തുന്നത്. അതേസമയം, ലോക കേരളസഭാ പ്രതിനിധിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ സത്താർ കുന്നിലിനെ അഭിനന്ദിച്ച് നിരവധി സംഘട‌നകളും രം​ഗത്തെത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!