കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ 65-ാമത് ദേശീയ ദിനത്തിന്റെയും 35-ാമത് വിമോചന ദിനത്തിന്റെയും ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ഇന്ന് രാവിലെ ബയാൻ പാലസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ദേശീയ പതാക ഉയർത്തി. ചടങ്ങിനെത്തിയ അമീറിനെ 21 തവണ പീരങ്കി വെടിയുതിർത്താണ് സ്വീകരിച്ചത്.കുവൈറ്റ് സൈന്യം, പോലീസ്, നാഷണൽ ഗാർഡ് എന്നിവരുടെ പ്രതിനിധികൾ അമീറിന് അഭിവാദ്യം അർപ്പിച്ചു.സൈനിക ബാൻഡിന്റെ അകമ്പടിയോടെ ദേശീയ ഗാനം ആലപിച്ച വേളയിൽ അമീർ രാഷ്ട്രത്തിന്റെ പതാക ഉയർത്തി. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റ് ഡോ. ആദിൽ ബൗറെസ്‌ലി എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ ഐക്യവും പുരോഗതിയും വിളിച്ചോതുന്ന ഈ ആഘോഷങ്ങൾ കുവൈറ്റിലുടനീളം വരും ദിവസങ്ങളിൽ സജീവമാകും. ഫെബ്രുവരി 25ന് ദേശീയ ദിനവും ഫെബ്രുവരി 26ന് വിമോചന ദിനവും കുവൈറ്റ് ആചരിക്കും. കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു. നഗരങ്ങളിലെ തെരുവുകളും കെട്ടിടങ്ങളും ഇതിനോടകം തന്നെ പതാകകളും ദീപാലങ്കാരങ്ങളും കൊണ്ട് വർണ്ണാഭമായിട്ടുണ്ട്.
കുവൈറ്റിൽ ദേശീയ ആഘോഷങ്ങൾക്ക് തുടക്കമായി; ബയാൻ പാലസിൽ ദേശീയ പതാക ഉയർത്തി അമീർ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



