HomeGULFറമദാൻ ടെന്റുകൾക്ക് കുവൈറ്റിൽ കർശന നിയന്ത്രണം: നിയമലംഘകർക്കെതിരെ കർശന നടപടി

റമദാൻ ടെന്റുകൾക്ക് കുവൈറ്റിൽ കർശന നിയന്ത്രണം: നിയമലംഘകർക്കെതിരെ കർശന നടപടി

spot_img

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് താൽക്കാലിക ടെന്റുകൾ സ്ഥാപിക്കുന്നതിന് കുവൈറ്റ് മുൻസിപ്പാലിറ്റി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സാമൂഹികവും മതപരവുമായ (ഇഫ്താർ സംഗമങ്ങൾ ഉൾപ്പെടെ) ആവശ്യങ്ങൾക്കായി സ്ഥാപിക്കുന്ന ടെന്റുകൾ കൃത്യമായ ലൈസൻസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ടെന്റുകൾ എളുപ്പത്തിൽ അഴിച്ചുമാറ്റാൻ കഴിയുന്നതും ഭാരം കുറഞ്ഞതുമായ തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ചതായിരിക്കണം. തീപിടുത്തത്തെ പ്രതിരോധിക്കുന്ന വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.ടെന്റുകൾക്കുള്ളിൽ അടുക്കളയോ സ്ഥിരമായ നിർമ്മാണ സാമഗ്രികളോ ഉപയോഗിക്കാൻ പാടില്ല. സ്ഥിരമായ കെട്ടിട സമാനമായ നിർമ്മാണങ്ങൾ അനുവദിക്കില്ല. കുവൈറ്റ് പൗരന്മാർക്ക് മാത്രമേ ടെന്റുകൾക്കായി അപേക്ഷിക്കാൻ അനുമതിയുള്ളൂ.

അപേക്ഷകർ നേരിട്ടോ നിയമപരമായ പ്രതിനിധി മുഖേനയോ റോഡ് ഒക്യുപ്പൻസി കൺട്രോൾ ഡിപ്പാർട്ട്‌മെന്റിൽ അപേക്ഷ സമർപ്പിക്കണം. സിവിൽ ഐഡി, വാണിജ്യ ലൈസൻസ് പകർപ്പ്, ടെന്റ് നിർമ്മാണം നടത്തുന്ന കമ്പനിയുമായുള്ള കരാർ, ഒപ്പിട്ട അംഗീകാരപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.ആഭ്യന്തര മന്ത്രാലയം, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ മുൻകൂർ അനുമതി നിർബന്ധമാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!