HomeCommunityഅൽ മെഡ്‌ക്സ് ഫർവാനിയയിൽ ഇ.എൻ.ടി–നേത്രപരിചരണ സ്പെഷ്യൽ കോംബോ പാക്കേജ് പ്രഖ്യാപിച്ചു

അൽ മെഡ്‌ക്സ് ഫർവാനിയയിൽ ഇ.എൻ.ടി–നേത്രപരിചരണ സ്പെഷ്യൽ കോംബോ പാക്കേജ് പ്രഖ്യാപിച്ചു

spot_img

കുവൈത്ത് സിറ്റി: ഫർവാനിയയിലെ അൽ മെഡ്‌ക്സ് കെയർ മെഡിക്കൽ സെന്ററിൽ ചെവി–മൂക്ക്–തൊണ്ട (ഇ.എൻ.ടി.) വിഭാഗവും നേത്രരോഗ വിഭാഗവും സംയുക്തമായി ഒരുക്കിയ സ്പെഷ്യൽ കോംബോ പാക്കേജ് പ്രഖ്യാപിച്ചു. ഇ.എൻ.ടി. വിഭാഗത്തിലെ അഞ്ചു സേവനങ്ങളും നേത്രരോഗ വിഭാഗത്തിലെ എട്ട് സേവനങ്ങളും ഡോക്ടർ കൺസൾട്ടേഷനും ഉൾപ്പെടുന്നതാണ് പാക്കേജ്.

അലർജിക് റൈനൈറ്റിസ് സ്ക്രീനിങ്, നേസൽ പോളിപ്സ് സ്ക്രീനിങ്, ശ്രവണ പരിശോധന, കഴുത്തിലെ വീക്കം വിലയിരുത്തൽ, ചെവി–മൂക്ക്–തൊണ്ട എൻഡോസ്കോപ്പി എന്നിവയാണ് ഇ.എൻ.ടി. വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാഴ്ച പരിശോധന, കണ്ണട പരിശോധന, കണ്ണിനുള്ളിലെ മർദപരിശോധന (IOP), ഡ്രൈ ഐ വിലയിരുത്തൽ, തിമിര പരിശോധന, ഗ്ലോക്കോമ സ്ക്രീനിങ്, ഫണ്ടസ് പരിശോധന, റെറ്റിനയുടെയും ഓപ്റ്റിക് നാഡിയുടെയും വിശദമായ ഒ.സി.ടി. സ്കാൻ എന്നിവ നേത്രപരിചരണ വിഭാഗത്തിലും ഉൾപ്പെടുന്നു.

ഇന്നുമുതൽ രണ്ടു മാസത്തേക്ക് പാക്കേജിന്റെ സേവനം ലഭ്യമാകുമെന്ന് മെഡ്‌ക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി വി.പി. മാധ്യമങ്ങളോട് പറഞ്ഞു. അലർജി സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്ന ഈ സീസണിൽ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വിദഗ്ധ പരിശോധനകൾ ലഭ്യമാക്കുകയാണ് പാക്കേജിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡ്‌ക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ. ഷറഫുദ്ദീൻ കണ്ണിയത്ത്, ഒ.എച്ച്. ജുനൈസ് കോയിമ്മ, അസിസ്റ്റന്റ് എച്ച്.ആർ. മുഹമ്മദ് റാഫി, ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, മറ്റു ജീവനക്കാർ എന്നിവർ പാക്കേജ് പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു.

ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് ഡോ. നഹാസ്, നേത്രരോഗ വിദഗ്ധ ഡോ. ജോൺസി ജോൺ എന്നിവർ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരിശോധനകളെയും സേവനങ്ങളെയും കുറിച്ച് വിശദീകരിച്ചു.മെഡ്‌ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത്തെ ശാഖയായ അൽ മെഡ്‌ക്സ് കെയർ മെഡിക്കൽ സെന്റർ ഫർവാനിയയിൽ ജനറൽ പ്രാക്ടീസ്, ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, ഡെർമറ്റോളജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ ചികിത്സാസൗകര്യങ്ങളും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!