കുവൈറ്റ് സിറ്റി: പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി, ആലത്തൂർ മേലോർക്കോട് ചിറ്റിലംഞ്ചേരി സ്വദേശി കൊന്നല്ലൂർ ഹൗസ് സലീം ഹംസ (44) കുവൈത്തിലെ ഫർവാനിയയിലെ താമസസ്ഥലത്ത് മരിച്ചത്.
ഭാര്യ: സീനത്ത്. മകൻ: അമീർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫർവാനിയിൽ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.



