HomeGULFഫർവാനിയയിൽ പോലീസെന്ന വ്യാജേന ഇന്ത്യൻ പ്രവാസിയെ കൊള്ളയടിച്ചു; 450 ദിനാർ കവർന്നു

ഫർവാനിയയിൽ പോലീസെന്ന വ്യാജേന ഇന്ത്യൻ പ്രവാസിയെ കൊള്ളയടിച്ചു; 450 ദിനാർ കവർന്നു

spot_img

കുവൈത്ത് സിറ്റി : ഫർവാനിയയിൽ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേർ ഇന്ത്യൻ പ്രവാസിയെ തടഞ്ഞുനിർത്തി 450 കുവൈത്ത് ദിനാർ കവർന്നതായി പരാതി.ഇന്ത്യൻ തൊഴിലാളിയെ വഴിയിൽ തടഞ്ഞ രണ്ടുപേരിൽ ഒരാൾ താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഒരാൾ ഇയാളെ പരിശോധിക്കുന്നതിനിടെ മറ്റൊരാൾ സമീപത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ പ്രവാസിയുടെ കൈവശമുണ്ടായിരുന്ന 450 ദിനാർ ബലമായി കൈക്കലാക്കിയ ശേഷം ഇരുവരും വാഹനത്തിൽ രക്ഷപ്പെട്ടു.

സംഭവത്തിന് പ്രവാസിയുടെ സഹപ്രവർത്തകൻ സാക്ഷിയാണെന്നും പരാതിയിൽ പറയുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി അടുത്ത ദിവസം നാട്ടിലേക്ക് യാത്ര ചെയ്യാനിരിക്കെയാണ് പണം നഷ്ടപ്പെട്ടതെന്നും പരാതിക്കാരൻ വ്യക്തമാക്കി.സംഭവത്തിൽ കവർച്ചക്കേസ് രജിസ്റ്റർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുന്നതിനും സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും കണ്ടെത്തുന്നതിനുമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് അന്വേഷണം കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!