HomeGULFഅര ദശലക്ഷം ദിനാറിന്റെ സാമ്പത്തിക തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞിരുന്ന വിദേശിയെ കുവൈത്ത് പോലീസ് പിടികൂടി

അര ദശലക്ഷം ദിനാറിന്റെ സാമ്പത്തിക തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞിരുന്ന വിദേശിയെ കുവൈത്ത് പോലീസ് പിടികൂടി

spot_img

കുവൈത്ത് സിറ്റി: ഏകദേശം അഞ്ച് ലക്ഷം കുവൈത്തി ദിനാറിന്റെ സാമ്പത്തിക കുടിശ്ശിക കേസുകളിൽ അറസ്റ്റ് വാറന്റ് നിലനിൽക്കെ ഒളിവിൽ കഴിഞ്ഞിരുന്ന സിറിയൻ സ്വദേശിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. മൈദാൻ ഹവല്ലി, ഷാബ് ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ സമഗ്രമായ നീക്കത്തിലാണ് പ്രതി വലയിലായത്. 1978-ൽ ജനിച്ച (കെ.ക്യു.) എന്ന് തുടക്കപ്പേരുകളുള്ള വ്യക്തിയാണ് പിടിയിലായതെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.

ഏറെ നാളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളുടെ നിലവിലെ ഒളിവുകേന്ദ്രത്തെക്കുറിച്ച് കൃത്യമായ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സുരക്ഷാ കെണിയൊരുക്കുകയായിരുന്നു. സിഐഡി ഉദ്യോഗസ്ഥർ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ യാതൊരുവിധ എതിർപ്പുകൾക്കും അവസരം നൽകാതെ പ്രതിയെ കീഴടക്കാൻ സാധിച്ചു. അറസ്റ്റിലായ സിറിയൻ പൗരനെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി പോലീസ് വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!