HomeGULFതീപിടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; ഷുവൈഖിൽ 28 സ്ഥാപനങ്ങൾ അടച്ചുപൂട്ടി കുവൈത്ത് ഫയർ ഫോഴ്സ്

തീപിടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; ഷുവൈഖിൽ 28 സ്ഥാപനങ്ങൾ അടച്ചുപൂട്ടി കുവൈത്ത് ഫയർ ഫോഴ്സ്

spot_img

കുവൈത്ത്സിറ്റി: തീപിടുത്ത സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതൽ നിർദ്ദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ തലസ്ഥാന ഗവർണറേറ്റിലെ ഷുവൈഖ് വ്യവസായ മേഖലയിൽ കുവൈത്ത് പബ്ലിക് ഫയർ ഫോഴ്സ് വ്യാപക പരിശോധന നടത്തി.

ബുധനാഴ്ച വൈകുന്നേരമാണ് സുരക്ഷാ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ പരിശോധന നടന്നത്. ക്യാപിറ്റൽ ഗവർണറേറ്റ് പ്രിവൻഷൻ വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് യൂസഫ് അഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ജനറൽ എൻവയോൺമെന്റ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

മേഖലയിലെ വിവിധ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ സംഘം നേരിട്ട് വിലയിരുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 28 സ്ഥാപനങ്ങൾ ഭരണപരമായ ഉത്തരവിലൂടെ ഉടനടി അടച്ചുപൂട്ടി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റു നിരവധി സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനുമായി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!