HomeGULFഎയർ കാർഗോ സർവീസ് നിർത്തിവെച്ചിട്ടില്ല; പ്രചാരണം നിഷേധിച്ച് കുവൈത്ത് എയർവേയ്‌സ്

എയർ കാർഗോ സർവീസ് നിർത്തിവെച്ചിട്ടില്ല; പ്രചാരണം നിഷേധിച്ച് കുവൈത്ത് എയർവേയ്‌സ്

spot_img

കുവൈത്ത്സിറ്റി, സെപ്റ്റംബർ 12: കുവൈത്ത് എയർവേയ്‌സിന്റെ എയർ കാർഗോ സർവീസുകൾ നിർത്തിവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു. കാർഗോ പ്രവർത്തനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നുവെന്ന റിപ്പോർട്ടുകളും ശരിയല്ലെന്ന് ദേശീയ വിമാനക്കമ്പനി വ്യക്തമാക്കി.

അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചും എയർ കാർഗോ സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു.എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് കാർഗോ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങൾക്ക് പകരം ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും യാത്രക്കാരോടും പൊതുജനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!