ദിവസവും മുഖത്ത് വിറ്റാമിൻ സി സിറം ഉപയോഗിക്കാറുണ്ടോ? അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

  • 08/09/2023



ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ വേണ്ട ഒന്നാണ് വിറ്റാമിന്‍ സി. ഇതിനാല്‍ തന്നെ ഇന്ന് പലരും ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് വിറ്റാമിൻ സി സിറം. ഇത്തരത്തില്‍ മുഖത്ത് വിറ്റാമിൻ സി സിറം ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

യുവത്വം നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി സിറം സഹായിക്കും. ഒരു പ്രായമാകുന്നതിന്‍റെ ഭാഗമായി മുഖത്ത് പാടുകളും ചുളിവുകളുമൊക്കെ വരാറുണ്ട്. ഇത്തരം ചര്‍മ്മ പ്രശ്നങ്ങളെ തടയാനും ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി സിറം സഹായിക്കും. 

രണ്ട്... 

ചര്‍മ്മത്തില്‍ ജലാംശം തടയാനും നിര്‍ജ്ജലീകരണം തടയാനും വിറ്റാമിന്‍ സി സിറം സഹായിക്കും. വരണ്ട ചർമ്മത്തിനുള്ള വിറ്റാമിൻ സി സെറം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

മൂന്ന്...

കണ്‍തടങ്ങളിലെ കറുത്ത പാടുകളാണ് ചിലരെ അലട്ടുന്ന പ്രശ്നം. ഇത്തരം പാടുകളെ തടയാനും വിറ്റാമിന്‍ സി സിറം ഉപയോഗിക്കുന്നത് നല്ലതാണ്. 

നാല്...

മങ്ങിയതും പിഗ്മെന്റുള്ളതുമായ ചർമ്മകോശങ്ങളെ ഇല്ലാതാക്കാൻ വിറ്റാമിന്‍ സി സിറം സഹായിക്കുന്നു. സ്വാഭാവികമായും ചര്‍മ്മത്തിന് തിളക്കവും നിറവും ലഭിക്കും. 

അഞ്ച്...

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം ചർമത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കൊളാജന്റെ തകർച്ചയിലേക്ക് യിക്കുകയും ചെയ്യും. പക്ഷേ വിറ്റാമിൻ സി സെറം സൺസ്‌ക്രീനുമായി സംയോജിച്ച് ഉപയോഗിക്കുമ്പോൾ ചർമ്മത്തെ സംരക്ഷിക്കാനാവും. 

വിറ്റാമിൻ സി സിറം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

1. നിങ്ങളുടെ സ്കിൻ ടൈപ്പ് അനുസരിച്ച് തന്നെ വിറ്റാമിന്‍ സി സിറം തെരഞ്ഞെടുക്കണം. വരണ്ട ചർമ്മത്തിനുള്ള വിറ്റാമിൻ സി സെറം ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവം അനുസരിച്ചുള്ള വിറ്റാമിൻ സി സിറം തെരഞ്ഞെടുക്കുക. 

2. പലരും വിറ്റാമിൻ സി സിറം പതിവായി മുഖത്ത് ഉപയോഗിക്കാറുണ്ട്. എല്ലാവര്‍ക്കും ഇത് പതിവായി ഉപയോഗിക്കേണ്ടതില്ല. ചര്‍മ്മം അത്രയും മോശമാണെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദശേപ്രകാരം ഉപയോഗിക്കാം. 

3. വിറ്റാമിൻ സി സിറം രാത്രി ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. 

4. മുഖം നന്നായി ക്ലീന്‍ ചെയ്തതിന് ശേഷം മാത്രം ഇവ ഉപയോഗിക്കാം. 

Related Articles