'കൊവിഡിന്‍റെ പരിണിത ഫലങ്ങള്‍ കണ്ടുതുടങ്ങാൻ സമയമെടുക്കും'; പഠനം

  • 11/08/2023



കൊവിഡ് 19ന്‍റെ ഭീഷണിയില്‍ നിന്ന് ഏറെക്കുറെ നാം മോചിതരായി എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ നാം മുന്നോട്ടുപോകുന്നത്. എന്നാല്‍ കൊവിഡുണ്ടാക്കിയ പ്രതിസന്ധികളെയൊന്നും തരണം ചെയ്തുവെന്ന് പറയാൻ സാധിക്കില്ല. പ്രത്യേകിച്ച് സാമ്പത്തിക- തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍. അത് മാറ്റിനിര്‍ത്തി, ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ കൊവിഡ് ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്‍റെ പരിണിതഫലങ്ങളാണ്. 

ഇത് സംബന്ധിച്ച് പല പഠനങ്ങളും റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. കൊവിഡ് - ഹൃദയം അടക്കം പല അവയവങ്ങളെയും ബാധിക്കാം. ദീര്‍ഘകാലത്തേക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ പ്രയാസങ്ങളോ കൊവിഡ് ഉണ്ടാക്കാം (ലോംഗ് കൊവിഡ്) എന്നെല്ലാം പഠനങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

ഇതുമായെല്ലാം ചേര്‍ത്തുവായിക്കാവുന്നൊരു പഠനത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കൊവിഡ് വന്ന് ഭേദമായി ഒരു വര്‍ഷമൊക്കെ കഴിഞ്ഞാണ് ഇതിന്‍റെ പരിണിതഫലങ്ങള്‍ നേരിട്ടുതുടങ്ങുകയെന്നാണ് ഈ പഠനം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

'സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രവൻഷൻ' (യുഎസ്) പുറത്തിറക്കുന്ന 'മോര്‍ബിഡിറ്റി ആന്‍റ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ട്'ലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മുമ്പ് വന്ന പല പഠനങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ വിശദമായും ആധികാരികമായുമാണ് ഈ പഠനം വിഷയത്തെ അപഗ്രഥിച്ചിരിക്കുന്നത്. 

Related Articles