സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്ക് പുതിയ നിയമം; സർക്കാർ മേഖലയിൽ നിർബന്ധിത സേവനം വേണമെന്ന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

  • 11/12/2025



കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ (പൂർണ്ണമായോ ഭാഗികമായോ) തൊഴിൽ പരിശീലന ലൈസൻസുകൾ നൽകുന്നതിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും നിർണ്ണയിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുതിയ മന്ത്രിതല ഉത്തരവ് പുറത്തിറക്കി. സർക്കാർ, സ്വകാര്യ മെഡിക്കൽ മേഖലകളിൽ തൊഴിൽ പരിശീലനത്തിന് ലൈസൻസ് നൽകുന്നതിനുള്ള പൊതുവായ വ്യവസ്ഥകളും നിയന്ത്രണങ്ങളും സംബന്ധിച്ച 2024-ലെ മന്ത്രിതല തീരുമാനം നമ്പർ 71-നെയും, ഈ മാസം ഒന്നിന് നടന്ന കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷൻസ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ 83-ാമത് മീറ്റിംഗിൻ്റെ മിനിറ്റ്സിനെയും അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്ക് തൊഴിൽ പരിശീലന ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന തീരുമാനം പുറപ്പെടുവിക്കാൻ ഈ യോഗം അംഗീകാരം നൽകിയിരുന്നു.

പുതിയ തീരുമാനത്തിലെ ഒന്നാം ആർട്ടിക്കിൾ പ്രകാരം കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷൻസ് മേൽനോട്ടം വഹിക്കുന്ന അക്രഡിറ്റഡ് പ്രോഗ്രാമുകളിൽ നിന്നോ അല്ലെങ്കിൽ മറ്റ് സമാന്തര പ്രോഗ്രാമുകളിൽ നിന്നോ ബോർഡ് സർട്ടിഫിക്കറ്റ് നേടിയ ഡോക്ടർമാർക്ക് സ്വകാര്യ മേഖലയിൽ (പൂർണ്ണമായോ ഭാഗികമായോ) പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിക്കുന്നതിന്, അവർ സർക്കാർ മേഖലയിൽ നിശ്ചിത കാലയളവ് പരിശീലനം പൂർത്തിയാക്കിയിരിക്കണം. ഈ നിർബന്ധിത സേവന കാലയളവ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന കാലയളവിന് തുല്യമായിരിക്കണം.

Related News