ജീവനക്കാരുടെ അവധി അപേക്ഷകൾ ഇനി സിവിൽ സർവീസ് കമ്മീഷൻ ആപ്പ് വഴി മാത്രം

  • 10/12/2025


കുവൈത്ത് സിറ്റി: മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ജീവനക്കാരുടെ എല്ലാ അവധി അപേക്ഷകളും സിവിൽ സർവീസ് കമ്മീഷൻ്റെ ആപ്പ് വഴി മാത്രം സമർപ്പിക്കണമെന്ന് വാർത്താ വിതരണ മന്ത്രാലയം പ്രഖ്യാപിച്ചു. ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെയും ഇലക്ട്രോണിക് സർക്കാർ സേവനങ്ങൾ വിപുലീകരിക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നീക്കം. മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക സർക്കുലർ അനുസരിച്ച്, ഈ പുതിയ നടപടിക്രമം 2025 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും.

പഴയതും പുതിയതുമായ എല്ലാ അവധി അപേക്ഷകളും ഈ നിയമത്തിന് കീഴിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, ഔദ്യോഗികമായി അംഗീകരിച്ച ഇലക്ട്രോണിക് സംവിധാനം വഴി മാത്രം എല്ലാ അവധി അപേക്ഷകളും സമർപ്പിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹാജർ സംബന്ധമായ സേവനങ്ങളുമായി കൈപ്പടയിലുള്ള അപേൾകൾ പൂർണ്ണമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രാലയം മറ്റൊരു സർക്കുലർ കൂടി പുറത്തിറക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകി. സാധാരണ അവധി, അടിയന്തര അവധി, എല്ലാ വിഭാഗത്തിലുള്ള അനുമതികൾ, ഇളവുകൾ തുടങ്ങിയ ഹാജർ സംബന്ധമായ എല്ലാത്തരം അപേക്ഷകൾക്കും ഈ നിരോധനം ബാധകമാകും.

Related News