പ്രവാസികളെ എന്തിനു നിയമിച്ചു ? ; ചോദ്യവുമായി എം പി

  • 28/10/2023
കുവൈത്ത് സിറ്റി: ആഭ്യന്തര, ആരോഗ്യ, പ്രതിരോധ തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരോട് ചോദ്യവുമായി എം പി മുഹാലൽ അൽ മുദ്ഹാഫ്. 2020 ജനുവരി ഒന്ന് മുതൽ ഈ ചോദ്യം ലഭിക്കുന്ന തീയതി വരെ, അതത് മന്ത്രാലയങ്ങളിലും അനുബന്ധ ഏജൻസികളിലും ജോലി ചെയ്യുന്ന കുവൈത്തികളല്ലാത്തവരുടെ എണ്ണം കാണിക്കുന്ന ഒരു പട്ടിക തനിക്ക് നൽകണമെന്നാണ് എം പി യുടെ അഭ്യർത്ഥന. പ്രവാസികളെ നിയമിക്കുന്നതിനുള്ള കാരണങ്ങളും എന്തുകൊണ്ട് കുവൈത്തികളെ അല്ലാത്തവരെ നിയമിച്ചു എന്നതും ചോദ്യത്തിൽ ഉന്നയിച്ചിട്ടുണ്ട്. അതേ ജോലികൾക്കായി എത്ര കുവൈറ്റികൾ അപേക്ഷിച്ചു, എന്തുകൊണ്ടാണ് അവർ നിരസിക്കപ്പെട്ടത്, കുവൈത്തി വത്കരണ നയം നടപ്പിലാക്കാൻ മന്ത്രാലയങ്ങളും അനുബന്ധ ഏജൻസികളും എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.

Related News