കുവൈത്തിൽ സെപ്റ്റംബർ 4-ന് അവധി പ്രഖ്യാപിച്ചു

  • 12/08/2025



കുവൈത്ത് സിറ്റി: 1447 ഹിജ്‌റ വർഷത്തെ പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ വകുപ്പുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി മന്ത്രിസഭ അറിയിച്ചു. ഔദ്യോഗിക പ്രവൃത്തികൾ സെപ്റ്റംബർ 7, ഞായറാഴ്ച മുതൽ പുനരാരംഭിക്കും.

ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ, പ്രവർത്തനസമിതി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അധ്യക്ഷത വഹിച്ചു. പ്രത്യേക സ്വഭാവമുള്ള സേവന സ്ഥാപനങ്ങളുടെ അവധിദിന ക്രമീകരണം ബന്ധപ്പെട്ട അധികാരികളുടെ അറിയിപ്പോടെ, പൊതുതാൽപര്യം പരിഗണിച്ച്, അവരവരുടെ സംവിധാനപ്രകാരം തീരുമാനിക്കാമെന്നും മന്ത്രിസഭ അറിയിച്ചു.

Related News