കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. അസുഖ ബാധിതനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ എയർപോർട്ടിൽ നിന്നുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനൊപ്പം പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെക്കുറിച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. The camera is calling ', എന്ന ക്യാപ്ഷനോടൊപ്പമാണ് ഒരു കാറിൽ ചാരി നിൽക്കുന്ന ചിത്രം മമ്മൂട്ടി പങ്കുവെച്ചത്. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യാനായി ഹൈദരാബാദിലേക്ക് പോകുകയാണ് മമ്മൂട്ടി. മോഹൻലാലുമൊത്തുള്ള സിനിമയുടെ സെറ്റിൽ അദ്ദേഹം നാളെ ജോയിൻ ചെയ്യും. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി കാമറയ്ക്ക് മുന്നിലെത്തുന്നത്. നാളെ മുതൽ അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചുതുടങ്ങും. ഏഴ് വരെ ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിംഗ് തുടരും. അതിന് ശേഷം ഒക്ടോബർ 13 ന് യുകെയിലാകും സിനിമയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുക.ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?