സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച ചിത്രം വാസന്തി, കനി കുസൃതി മികച്ച നടി, സുരാജ് മികച്ച നടന്‍.

  • 13/10/2020


അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റഹ്നമാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടന്‍. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമകളിലെ അഭിനയമാണ് സുരാജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

ജെല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ്  പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. കുമ്പളങ്ങി നൈറ്റ്‌സിലെ അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ മികച്ചസ്വഭാവനടനും വാസന്തിയിലെ അഭിനയത്തിലൂടെ സ്വാസിക മികച്ച സ്വഭാവനടിയുമായി. ഹെലനിലെ അഭിനയത്തിന് അന്നബെന്നും മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിയും പ്രത്യേ ജൂറി പരാമര്‍ശം നേടി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എകെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Related Articles