സാൽമിയ ഇസ്ലാഹീ മദ്രസ്സ വിദ്യാർത്ഥികൾ കുവൈറ്റ് ഗ്രാൻഡ് മോസ്ക്ക് സന്ദർശിച്ചു.

  • 27/10/2025


കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്ററിന് കീഴിലുള്ള സാൽമിയ ഇസ്‌ലാഹീ മദ്രസയിലെ വിദ്യാർഥികൾ മസ്ജിദുൽ കബീറിലേക്ക് പഠനയാത്ര നടത്തി. 

168ഓളം വിദ്യാർഥികളും, കൂടെ മദ്രസ്സ അധ്യാപകരും,
അഡ്മിൻ അംഗങ്ങളും പി.ടി.എ പ്രതിനിധികളുമടങ്ങിയ മറ്റു 20 പേരും ഈ യാത്രയിൽ പങ്കെടുത്തു. 

ഡബിൾ ഡെക്കർ ബസിൽ നടത്തിയ യാത്ര കുട്ടികൾക്ക് ഒരവിസ്മരണീയ അനുഭവമായി.

മസ്ജിദുൽ കബീർ ഗൈഡ് റീം അൽ ഗുനൈം യാത്രാ സംഗത്തെ സ്വീകരിച്ച്, മസ്ജിദിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി. കുട്ടികളുമായി അവർ സംവദിച്ചു. 

കുട്ടികൾക്ക് മിമ്പറിൽ കയറാനും,
ഇമാമത്ത് പരിശീലിക്കാനുമുള്ള അപൂർവ അവസരവും ലഭിച്ചു.

ഇസ്‌ലാഹീ മദ്രസകളിൽ നടത്തിവരുന്ന പഠനയാത്രാ പദ്ധതികളുടെ ഭാഗമായി, മസ്ജിദുൽ കബീർ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സ്റ്റഡി ടൂർ സംഘടിപ്പിക്കപ്പെട്ടത്.

യാത്രക്ക് പി.ടി.എ. ട്രഷറർ ഷഫീഖ് തിഡിൽ, മദ്രസാ സദർ മുഅല്ലിം അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് , കേന്ദ്ര ഭാരവാഹികളായ മുഹമ്മദ് അസ്ലം കപ്പാട്, അമീൻ ഹവല്ലി, എന്നിവർ നേതൃത്വം നൽകി. 

കുട്ടികളെ യാത്രയയക്കാൻ കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സി.പി.യും ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂറും എത്തിയിരുന്നു.

Related News