ഫിലിപ്പിനോ യുവതിയെ നാലാം നിലയിൽനിന്നും പുറത്തേക്കെറിഞ്ഞു.

  • 23/09/2020

കുവൈറ്റ് സിറ്റി : മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിലെ നാലാം നിലയിൽ  പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി പണവും ഉപകരണങ്ങളും കൊള്ളയടിക്കുകയും, ജീവനക്കാരിയായ ഫിലിപ്പിനോ യുവതിയെ മർദ്ദിച്ചു വിൻഡോയിലൂടെ പുറത്തേക്കെറിഞ്ഞ  അജ്ഞാതരെ പോലീസ് തിരയുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

അതീവ ഗുരുതവസ്ഥയിലായ യുവതിയെ മുബാറക് അൽ കബീർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുറ്റകൃത്യം നടത്തിയതായി സംശയിക്കുന്നവരെ തിരിച്ചറിയാൻ സുരക്ഷാ അധികൃതർ കെട്ടിടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പിടിച്ചെടുത്തു.  പ്രതികൾ മാസ്ക് ധരിച്ചതിനാൽ  തിരിച്ചറിയാൻ പ്രയാസമാണെന്നും എന്നാൽ എത്രയും പെട്ടന്നുതന്നെ പിടികൂടുമെന്നും അന്യോഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.  

അതോടൊപ്പം പ്രതികളും ഇരയും തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധം സുരക്ഷാ അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല, കുറ്റവാളികളെ അറസ്റ്റ് ചെയ്തതിനുശേഷം മാത്രമേ ഇത് നിർണ്ണയിക്കാനാകു, പ്രതികൾ   ഇലക്ട്രിക്കൽ ഉപകരണങ്ങളും 500 ദിനാറും  മോഷ്ടിച്ചതായും  സുരക്ഷാ അധികൃതർ വെളിപ്പെടുത്തി. 

Related News