സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈറ്റിൽ

  • 11/12/2025


കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് ബന്ധത്തിൻ്റെ ആഴം പ്രതിഫലിച്ചുകൊണ്ട്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ 'സാർഥക്' സൗഹൃദ സന്ദർശനത്തിനായി ഷുവൈഖ് തുറമുഖത്ത് നങ്കൂരമിട്ടു. സ്കൂൾ കുട്ടികൾ ഇന്ത്യൻ ത്രിവർണ്ണ പതാക വീശിയും ആവേശത്തോടെയും ക്രൂവിനെ സ്വാഗതം ചെയ്തും, ഐസിജിഎസ് സാർത്ഥക്കിന്റെ കുവൈത്തിലേക്കുള്ള വരവിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. സുരക്ഷ, പരിശീലനം, വിവരങ്ങൾ പങ്കിടൽ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദ സമുദ്ര ബന്ധത്തിന്റെയും ഭാഗമായാണ് ഈ സന്ദർശനം. 

തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർത്തക്', ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ സമുദ്ര നിരീക്ഷണവും രക്ഷാപ്രവർത്തന ശേഷിയും വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിയോഗിച്ചിട്ടുള്ള അത്യാധുനിക ഓഫ്‌ഷോർ പട്രോൾ വെസൽ (OPV) ആണ്.കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് കപ്പൽ സന്ദർശിക്കാൻ ഇന്ത്യൻ എംബസ്സി സൗകര്യമൊരുക്കിയിട്ടുണ്ട്, മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് , അവർക്കനുവദിച്ച സമയത്തിൽ കപ്പൽ സന്ദർശിക്കാം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പരസ്പര വിശ്വാസത്തിലും സംയുക്ത സഹകരണത്തിലും അധിഷ്ഠിതമായ, സുസ്ഥാപിതവും ആഴത്തിൽ വേരൂന്നിയതുമായ പങ്കാളിത്തമായി ബുധനാഴ്ച കപ്പലിൽ വെച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പ്രമിതാ ത്രിപാഠി വിശേഷിപ്പിച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണ സാധ്യതകൾ വർദ്ധിപ്പിക്കാൻ തൻ്റെ രാജ്യം അതീവ താൽപ്പര്യം കാണിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

Related News