കുവൈത്തിൽ ചിത്രീകരിച്ച പെരുന്നാൾ ആൽബം 'ഹജ്ജിന്റെ ഇശൽ' ശ്രദ്ധേയമാകുന്നു.

  • 21/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ചിത്രീകരിച്ച പെരുന്നാൾ ആൽബം 'ഹജ്ജിന്റെ ഇശൽ' ശ്രദ്ധേയമാകുന്നു. ബലി പെരുന്നാൾ ആഘോഷത്തോട്‌ അനുബന്ധിച്ച്‌ ഹബീബുല്ല മുറ്റിച്ചൂർ സംവിധാനം ചെയ്ത ഹജ്ജിന്റെ ഇശൽ എന്ന സംഗീത ആൽബം പുറത്തിറങ്ങി. മുജ്തബ ക്രിയേഷൻസിന്റെ ബാനറിൽ BEC   എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെയാണു ആൽബം നിർമ്മിച്ചിരിക്കുന്നത്‌.ബാപ്പു വെള്ളിപറമ്പ് രചനയും പ്രകാശ് മണ്ണൂർ സംഗീതവും ഓർകസ്ട്രയും നിർവ്വഹിച്ച ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചതും ഹബീബുള്ള മുറ്റിച്ചൂരാണു..ഓസ്കാർ മീഡിയ& അമ്മാസ് വീഡിയോസും ചേർന്നാണു ആൽബം ചിത്രീകരിച്ചിരിക്കുന്നത്‌. 

Related Videos