പ്രവാസത്തിന്റെ തിരക്കിട്ട ജീവിതത്തിനിടയിലും തങ്ങളുടെ ഹൃദയദളങ്ങളിലെ സൗഹാർദ്ദ സ്നേഹങ്ങളുടെ മർമ്മ രങ്ങളിൽ ഉരുത്തിരിഞ്ഞ കാവ്യചേതന എന്ന ആൽബം ശ്രെദ്ധേയമായി. ഗൃഹാതുരത്വത്തിന്റെ വിസ്മൃതികളിൽ പ്രകൃതിയുടെ വർണ്ണ കാഴ്ച കളിലൂടെ കവിതയെ തേടിയുള്ള യാത്രയിൽ കവിയുടെ വരികൾക്ക് അനുസൃതമായ ഈണവും ദൃശ്യാവിഷ്കാരവും ചേർന്ന് ഒരു പ്രണയാർദ്രമായ ദൃശ്യവിരുന്നൊരുക്കി സോഷ്യൽ മീഡിയയിൽ ഈ ആൽബം പ്രേക്ഷകരുടെ കരഘോഷങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ് കുവൈറ്റിൽ ചിത്രീകരിച്ച ആൽബത്തിന്റെ ഗാന രചന. ശ്രീ രാജീവ് ചുണ്ടമ്പറ്റയും, സംഗീതം ആന്റോ പള്ളിയാനും ഓർക്കസ്ട്രഷൻ തോമസ് പയ്നാടത്തും , റെക്കോർഡിങ് ഡെൻസൺ ഡേവിസും, എഡിറ്റിംഗ് അഭിലാഷ് കൊക്കാടും, ഗാനം പാടിയിരിക്കുന്നത് ശ്രീ ബാബു ദേവസ്സി ചാലക്കുടിയുമാണ്. രഘു പേരാമ്പ്ര ക്യാമറയും സംവിധാനവും നിർവഹിച്ച ആൽബത്തിൽ. അഭിലാഷ് മേനൊൻ, രാഖി അഭിലാഷ്,ജിജോ പായമ്മൽ, മാസ്റ്റർ നിരഞ്ജൻ സുരേഷ്, പാർവതി വിശ്വനാഥ്.. എന്നിവർ അഭിനയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?